ലക്ഷ്യം
======
ഡിഗ്രി കഴിഞ്ഞ് ജേർണലിസം പഠിക്കാൻ ആയിരുന്നു താല്പര്യം...നിർഭാഗ്യവശാൽ അത് നടന്നില്ല...ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ എപ്പോളും ഉണ്ടായിരുന്നു...😊
പോസ്റ്റ് ഗ്രാജുവേഷൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ആയിരിന്നു...പഠനം പൂർത്തിയാകുന്ന സമയത്താണ് മാതൃഭൂമി ന്യൂസിൽ ലൈബ്രേറിയന്റെ ഇന്റർവ്യൂനു വിളിക്കുന്നത്....മനസ്സിൽ മണ്ണിട്ടു മൂടിയ ആഗ്രഹം വീണ്ടും പൊട്ടിമുളച്ചു...ഒരുപാട് പ്രതീക്ഷകളോടെ ഞാൻ, അഷ്‌കർ, മനോജ്, ബവിജേഷ്,റീജോ ഇങ്ങനെ കുറച്ച് പേർ ഇന്റർവ്യൂന് പോയി...😊😊
ചോദ്യശരങ്ങൾ എന്ന് കേട്ടിട്ടേ ഉള്ളൂ....അന്ന് കണ്ടു....
ആദ്യത്തെ ശരം "ഇന്നത്തെ പത്രം വായിച്ചു കാണുമല്ലോ...അതിൽ രണ്ടാമത്തെ പേജിലെ ഇടത്തേയറ്റം കൊടുത്തേക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ പറയൂ??"
ഉത്തരം : അറിയില്ല
രണ്ടാമത്തെ ശരം: താങ്കളുടെ മണ്ഡലത്തിലെ MLA എത്ര വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്?
ഉത്തരം : അറിയില്ല
മൂന്നാമത്തെ ശരം: ഇന്നലെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിൽ ധോണിയുടെ വിക്കറ്റ് എടുത്ത ബൗളറിന്റെ പേര്?
ഉത്തരം : അറിയില്ല
ഇങ്ങനെ ഒരുപാട് ഒരുപാട് ചോദ്യങ്ങൾ...ചിലതിനൊക്കെ ഉത്തരം പറഞ്ഞെങ്കിലും വ്യക്തത ഇല്ലായിരുന്നു... അങ്ങനെ ശരപഞ്ചരമായി ഞാൻ പുറത്തേക്ക് ഇറങ്ങി വന്നു...അപ്പോ ഒരു ചോദ്യം കൂടി പുച്ഛത്തോടെ അവർ ചോദിച്ചു...നിനക്കു കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്നെങ്കിലും അറിയാമോ?? ...ആ ചോദ്യം ഞെഞ്ചിൽ അങ്ങ് തറച്ചു...വിഷമം സഹിക്കാൻ വയ്യ..."ഒട്ടും സഹിക്കാൻ പറ്റാതായത്" അഷ്‌കർ, മനോജ്, ബവിജേഷ് ഇവർക്ക് ആ ജോലി ലഭിച്ചു എന്നുള്ളതാണ്...കള്ള ബടുവകൾ...🙈🙈. വെറുതെയാണ് കേട്ടോ...ശരിക്കും മാതൃഭൂമിയിൽ എനിക്ക് ജോലി ലഭിക്കാത്തതിൽ എന്നേക്കാൾ വിഷമം അവർക്കായിരുന്നു....മനസ്സിൽ പൊട്ടിമുളച്ച ആഗ്രഹം മണ്ണിട്ട് മൂടി പുതിയൊരു ജോലി അന്വേഷിച്ചു ഞാൻ നടന്നു...🚶♂️🚶🚶
അങ്ങനെ ശാസ്ത്ര ഭവനിലെ ലൈബ്രറിയിൽ താത്കാലികമായി ജോലി ലഭിച്ചു...ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ മനോരമ ന്യൂസിൽ ലൈബ്രേറിയൻ ഒഴിവ് ഉണ്ടെന്ന് അറിഞ്ഞു....എല്ലാം മറന്നിരുന്ന എന്നെ വീണ്ടും അമിതമായി പ്രോത്സാഹിപ്പിച്ച നാല് മഹത് വ്യക്തികൾ... സോണി, അഷ്‌കർ, മനോജ്, ബവിജേഷ്...."നീ മരണ മാസ്സാണ്...നിനക്കു ഇത് കിട്ടും" തുടങ്ങി ഒരഞ്ചു കുറ്റി പുട്ടിനുള്ള തള്ള് ഇവർ തള്ളി...🤚✋️.തുടർന്ന് എന്നെ അവർ പഠിപ്പിക്കാൻ തുടങ്ങി...ചോദ്യങ്ങൾ എങ്ങനെ ഏതു രീതിയിൽ ചോദിക്കും, അതിനുള്ള മറുപടി എങ്ങനെ കൊടുക്കണം, വര്‍ത്തമാനകാല സാമൂഹ്യ രാഷ്‌ട്രീയ സംഭവങ്ങള്‍ ഇതൊക്കെ അക്കമിട്ടു മനസ്സിൽ കുറിച്ചു...അത്യാവശ്യം പത്രവായന കൂടിയപ്പോൾ സംഗതി ഉഷാറായി...ഒരു ആത്മവിശ്വാസം....ഈ മുറിവേറ്റ സിംഹത്തിന്റെ ഗർജനം എന്നൊക്കെ പറയില്ലേ...😜..ആ ഒരു ഫീൽ...😊😊
ഒടുവിൽ കോട്ടയം മനോരമ ഓഫീസിലേക്ക് സോണിയുടെ പഴയ മാരുതി 800ൽ വച്ചു പിടിച്ചു...ഇന്റർവ്യൂ തുടങ്ങി...ഒരൊറ്റ ചോദ്യത്തിന് പോലും എന്നെ തോല്പിക്കാൻ അവർക്കായില്ല...ചോദ്യശരങ്ങൾക്കെല്ലാം ബ്രഹ്മാസ്ത്രം പോലെ കൃത്യമായ മറുപടി...അതിൽ ഏറ്റവും കുഴക്കുന്ന ചോദ്യം ഇതായിരുന്നു..."കഴിഞ്ഞ ആഴ്ച ഒരു ബോംബ് സ്ഫോടനം ഇന്ത്യയിൽ ഉണ്ടായി...അത് ഏതു സംസ്ഥാനത്തിൽ ആണെന്ന് എന്ന് താങ്കൾക്ക് അറിയാം...പക്ഷേ ബോംബ് വച്ചിരുന്നത് എവിടെയായിരുന്നു? " ഇതിൽ ഞാൻ തോൽവി സമ്മതിക്കും എന്നവർ കരുതി...പക്ഷേ ഉത്തരം ഞാൻ പറഞ്ഞു "സൈക്കിൾ". ഇത് കേട്ടു ഞെട്ടിയ ഇന്റർവ്യൂ ബോർഡിലെ അംഗം എന്നോട് ചോദിച്ചു..താൻ വിചാരിച്ച പോലെ അല്ലാലോ...തോൽക്കാൻ മനസില്ല അല്ലേ...? "
ചിരിച്ചു കൊണ്ട് ഞാൻ മറുപടി പറഞ്ഞു.. "തലക്കെട്ടു മാത്രമല്ല... ഉള്ളിലുള്ളത് ചികഞ്ഞു വായിക്കാനും പഠിച്ചു സർ"...എന്റെ സുഹുത്തുക്കൾ അതെന്നെ പഠിപ്പിച്ചു എന്ന് വേണം പറയാൻ...ഒടുവിൽ എനിക്ക് ഹസ്തദാനം നൽകി അദ്ദേഹം പറഞ്ഞു "നമ്മൾ ഉടൻ കാണും.. ഗുഡ് ലക്ക്". ജോലി കിട്ടിയതായി ഞാൻ ഉറപ്പിച്ചു...
മനോരമയിലെ ഓഫീസിൽ നിന്നും ജോലിയിൽ എന്ന് പ്രവേശിക്കണം എന്ന ഫോൺ സന്ദേശം ഇന്ന് വരും നാളെ വരും എന്ന് കരുതി ക്ഷമ നശിച്ചു. ഒടുവിൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ അങ്ങോട്ടു വിളിച്ചു ചോദിച്ചു....അപ്പോൾ കിട്ടിയ മറുപടി കണ്ണു നിറച്ചു..."ഒരാളെ തിരഞ്ഞെടുത്തു...പുള്ളി അടുത്ത ദിവസം തന്നെ ജോയിൻ ചെയ്തു...."😳😳
ഒരുപാട് കരഞ്ഞു അന്ന് ...😭 കരഞ്ഞില്ലേൽ ഡിപ്രെഷൻ കൊണ്ട് വേറെ വല്ല അസുഖവും വരും...വിഷമം സഹിക്കാൻ വയ്യാതെ സുഹൃത്തു സോണിയെ വിളിച്ചു...അവൻ എപ്പോളും ഒരു കാര്യം പറയും.."എല്ലാം നല്ലതിന്". ചില സമയം ദേഷ്യം വരുമെങ്കിലും ആ വാക്കുകൾക്ക് ഒരുപാട് അർത്ഥമുണ്ടെന്ന് മനസിലാക്കിയ നിമിഷങ്ങൾ...എന്നിട്ടു അവൻ ബൈക്ക് എടുത്ത് നേരേ വീട്ടിൽ വന്നു പറയും "വാ കേറൂ, നമ്മുക്ക് നേരേ മാതൃഭൂമിയിൽ പോകാം"...🛵അവിടന്ന് അഷ്കറിനെയും, മനോജിനെയും, ബവിജേഷിനെയും വിളിച്ചു കൊണ്ട് നേരേ ഹോട്ടലിൽ പോകും..
വിഷമങ്ങൾ പറയുമ്പോൾ ബവിജേഷ് കോഴിക്കോടൻ ശൈലിയിൽ പറയും "മുത്തേ .. അനക്ക് ബീഫ് വേണാ... പൊറോട്ട...? ചങ്ങായി ഒരൊ ഒരട്ടീം കൂടി തിന്ന്.. , ഒരു കുലുക്ക് സർബത്ത് കൂടി കേറ്റിയാൽ ഉഷാർ "...അങ്ങനെ വെട്ടിവിഴുങ്ങും...., കുടിക്കും(സർബത്ത്), വയറ് പെരുത്താൽ വല്ലാത്തൊരു ആശ്വാസം..!☺️☺️
വിഷമം/ഡിപ്രെഷൻ ഇടക്കൊക്കെ ഉള്ളത് കൊണ്ട് ഒരുപാട് ആഹാരം കഴിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു..."Eating too much and not eating enough can be signs of depression". പബ്ലിക് ലൈബ്രറിയിലെ റഫറൻസ് സെക്ഷനിൽ ഏതോ ഒരു പുസ്തകത്തിൽ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്...🤭
കാലം ഒരുപാട് കഴിഞ്ഞു പോയി...മൂന്നര വർഷം ശാസ്ത്ര ഭവനിൽ ജോലി ചെയ്തു.. മാധ്യമരംഗ സ്വപ്നം ഒക്കെ പതുക്കെ മറന്നു തുടങ്ങി എങ്കിലും പത്രവായന തുടർന്നു... വലിയ ആവേശമൊന്നുമില്ലാതെ ഒരു ദിവസം അഷ്‌കർ വിളിച്ചു..."ഡാ തെറി പറയരുത്...ഏഷ്യാനെറ്റ് ന്യൂസിൽ ലൈബ്രേറിയൻ പോസ്റ്റ് വിളിച്ചേക്കുന്നു..നീ കൊടുക്കുന്നോ...? "😐
"നീ ഒന്ന് പോയേ....അതും ഏഷ്യാനെറ്റ് ന്യൂസ്... എനിക്ക് താല്പര്യം ഇല്ല" എന്ന് മുഖത്തടിച്ച പോലെ ഞാൻ പറഞ്ഞു...🙄ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി മനസില്ലാമനസോടെ ഇന്റർവ്യൂനു പോയി...
നേരേ ഏഷ്യാനെറ്റ് ന്യൂസിലേക്ക്....അവിടെ ചെന്നപ്പോൾ ആദ്യം എഴുത്ത് പരീക്ഷ ഉണ്ടത്രേ...ഒരു ടെൻഷനും ഇല്ലാതെ പരീക്ഷ എഴുതി....20 ചോദ്യങ്ങൾ...അതിൽ 19 ശരിയുത്തരം...ഇന്റർവ്യൂ തുടങ്ങി...പഴയ ആ ഫ്ലോ ഇല്ലെങ്കിലും ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞു...എല്ലാവരും പറഞ്ഞ പോലെ തന്നെ "ശരി ഞങ്ങൾ അറിയിക്കാം" എന്ന പതിവ് തെറ്റാതെയുള്ള ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ മറുപടിയും കേട്ട് ഞാൻ അവിടന്ന് ഇറങ്ങി...🚶♂️
ഒരു മാസത്തിനു ശേഷം ഒരു ഫോൺ കാൾ...."ഏഷ്യാനെറ്റ് ന്യൂസിൽ നിന്നുമാണ്....താങ്കളെ സെലക്ട് ചെയ്തിരിക്കുന്നു....ജോലിയിൽ പ്രവേശിക്കാൻ താല്പര്യം ഉണ്ടോ...? " കണ്ണു നിറഞ്ഞ നിമിഷങ്ങൾ...🥺🥺 ഞാൻ ആഗ്രഹിച്ച..സ്വപ്നം കണ്ട ജോലി..അതും റേറ്റിംഗിൽ കേരളത്തിലെ ഒന്നാം നമ്പർ വാർത്ത ചാനൽ...👌👌
ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല..കഷ്ടിച്ച് ഒരു മാസമേ എനിക്ക് അവിടെ ജോലി ചെയ്യാൻ സാധിച്ചുള്ളൂ...അടുത്ത മാസം തന്നെ സുപ്രീം കോർട്ടിൽ ജോലിക്കു പ്രവേശിച്ചു...മേൽപറഞ്ഞ എന്റെ സുഹൃത്തുക്കളിൽ ഒരാളുപോലും ഇപ്പോൾ മാധ്യമ സ്ഥാപനത്തിൽ ഇല്ല എന്നതും.....എല്ലാരും അങ്ങ് സെൻട്രലിൽ (Central Govt Job)ആണെന്നതും മറ്റൊരു അഭിമാനം..💪💪
പറഞ്ഞു വന്നത് ആഗ്രഹങ്ങൾ മനസ്സിൽ ഉണ്ടെങ്കിൽ അത് വിടാതെ പിന്തുടരുക...ഇടക്ക് വച്ചു നമ്മൾ വിട്ടാലും ദൈവം അത് കൊണ്ട് വന്നു കയ്യിൽ വച്ചു തരും....എന്നിട്ട് നമ്മുടെ സോണി പറയുന്ന പോലെ പറയും "എല്ലാം നല്ലതിന്".😇😇😇
സന്ദേശം:
1. നിങ്ങൾക്ക് ഒരു സ്വപ്നം/ലക്ഷ്യം മനസ്സിൽ ഉണ്ടെങ്കിൽ അത് നടന്നിരിക്കും...പരിശ്രമിക്കുക...💪💪
(“All our dreams can come true, if we have the courage to pursue them...if you can dream it..you can do it...WaltDisney)
2.തട്ടത്തിൻ മറയത്ത് സിനിമയിൽ പറഞ്ഞ പോലെ "ഈ പടച്ചോൻ ഭയങ്കര സംഭവം തന്നെയാട്ടോ.. ചില ആഗ്രഹങ്ങളൊക്കെ നമ്മൾ മറന്നാലും പുള്ളി മറക്കില്ല..."😇😇
No comments:
Post a Comment