അമ്മയുടെ തമാശകൾ..😊😊
===========================
കുട്ടിക്കാലത്ത് കഥകൾ എഴുതാൻ വലിയ ആഗ്രഹമായിരുന്നു.....അപ്പൊ അമ്മ പറഞ്ഞു ഒരുപാട് വായിച്ചാൽ മാത്രമേ കഥകളൊക്ക എഴുതാൻ കഴിയൂ... 🤗അങ്ങനെ ബാലരമയും കളിക്കുടുക്കയും ഒക്കെ മാറി മാറി വായിക്കും...📚
എന്നിട്ടു ഒരു പേപ്പറും പെൻസിലും എടുത്ത് അമ്മയുടെ കൂടെ അടുക്കളയിൽ ചെന്നു സിപ്പി പള്ളിപ്പുറത്തിനെ മനസ്സിൽ ധ്യാനിച്ച് ഇരുന്നു എഴുതും..✏️📋. "മാലു എന്നൊരു മുയൽ ഉണ്ടായിരുന്നു.. അവൻ അഹങ്കാരിയായിരുന്നു... ഒരു ദിവസം..." 🤭അങ്ങനെ വായിച്ച കഥ തന്നെ എഴുതി വയ്ക്കും... എന്നിട്ട് അമ്മയെ കാണിക്കും...അപ്പോൾ അമ്മയുടെ മുഖത്തെ ആ പുഞ്ചിരി ഉണ്ടല്ലോ....☺️☺️അത് കാണുമ്പോ ഞാൻ ലോകം കീഴടക്കിയ പോലെ ഒരു സുഖം...✊️✊️ഞാൻ ഒരു എഴുത്തുകാരൻ ആയി എന്ന അഭിമാനം മനസ്സിൽ...✍️പുഞ്ചിരി കഴിഞ്ഞു അമ്മ പറയും... ഇന്ന് ഇത്രേം മതി...ഇനി അടുത്ത ലക്കം ബാലരമ വരുമ്പോ കഥ എഴുതാം...എന്നിട്ടു ഒരു പൊട്ടിച്ചിരിയും...🤣🤣
ഇപ്പോൾ ഈ എഴുതിക്കൂട്ടുന്നത് അമ്മക്ക് അറിയില്ല...അമ്മ ഫേസ്ബുക്കിൽ ഇല്ലാലോ....😜 അമ്മ കണ്ടാൽ ഉറപ്പായും ചോദിക്കും..."നീ വീണ്ടും ബാലരമ വരുത്തി തുടങ്ങി അല്ലേടാ..."😛😛.
No comments:
Post a Comment