നിമിത്തം... 🙏
============
കോളേജിൽ പഠിക്കുന്ന സമയത്ത് ക്ഷണിക്കാത്ത വിവാഹങ്ങളിൽ പോയി സദ്യ കഴിക്കാത്തവർ വിരളം ആയിരിക്കും........
സ്ഥിരം കലാപരിപാടി അല്ലെങ്കിലും ഞാനും ഇടക്കൊക്കെ കൂട്ടുകാരോടൊപ്പം പോയിരുന്നു... 🙈. അതൊക്കെ ഒരു കാലം..☺️☺️
ഒരു ക്ഷണിക്കാത്ത വിവാഹത്തിനു പങ്കെടുത്ത കാര്യം പറയാം....അടുത്തടുത്ത് രണ്ടു കല്യാണമണ്ഡപങ്ങൾ....രണ്ടിലും കല്യാണം ഉണ്ട്...തിരക്ക് കുറഞ്ഞ മണ്ഡപത്തിൽ കേറാൻ ഞങ്ങൾ തീരുമാനിച്ചു...ഞങ്ങൾ എന്ന് പറഞ്ഞാൽ മൂന്ന് പേർ....അവരുട പേര് വെളിപ്പെടുത്തുന്നില്ല...🙈.
താലികെട്ടൊക്കെ കഴിഞ്ഞു അവസാനപന്തിയിൽ ബന്ധുക്കളുടെ കൂടെയാണ് ഞങ്ങൾ ഇരുന്നത്.... ഏകദേശം 25-30 പേർ മാത്രമേ അപ്പൊ ഹാളിൽ ഉള്ളൂ...വാഴയില തീർന്നു പോയത് കൊണ്ട് ഇനി ആരേം വിളിക്കണ്ട എന്ന് ആരോ പറയുന്നതും കേട്ടു...ഇതിനിടക്ക് 3 ബന്ധുക്കൾ അവർക്ക് സീറ്റ് കിട്ടാതെ പെണ്ണിന്റെ അച്ഛനോട് കയർത്തു സംസാരിച്ചു....അവർ ഇറങ്ങിപോകുകയും ചെയ്തു...അത് കണ്ടപ്പോൾ ചെറിയ വിഷമം തോന്നി...ഞങ്ങൾ കാരണം ആണല്ലോ അത് സംഭവിച്ചത്....🤦♂️
ചെക്കന്റേം പെണ്ണിന്റേം നേരേ എതിർവശത്താണ് ഞങ്ങൾ ഇരുന്നത്...അവർ രണ്ടു പേരും ഞങ്ങളെ മാറി മാറി നോക്കുന്നുണ്ടായിരുന്നു....പിടിക്കപ്പെടും എന്ന് മനസ്സിൽ തോന്നിയെങ്കിലും യാതൊരു കൂസലുമില്ലാതെ ഞങ്ങൾ ഇരുന്നു....🥴
സദ്യയും കഴിച്ചു എത്രയും വേഗം അവിടന്ന് രക്ഷപ്പെടണം എന്നാണ് മനസിലെ ചിന്ത...
പെട്ടെന്നാണ് ചെറുക്കന് വേണ്ടപ്പെട്ട അഞ്ചു പേർ ഓടി വന്നത്....വധു വരൻമാരെ സ്വീകരിക്കുന്നതിന് വിളക്കൊരുക്കാൻ ചെക്കന്റെ അമ്മ നേരത്തെ വീട്ടിൽ പോയിരുന്നു...പോയ വഴിക്ക് അപകടം പറ്റി...😳ഇപ്പോൾ ആശുപത്രിയിൽ ആണ്...!
ഒരു പിടി ചോറ് പോലും കഴിക്കാതെ ഞങ്ങൾ ഇല മടക്കി...ഞങ്ങൾ മാത്രമല്ല എല്ലാവരും ആ വാർത്ത കേട്ടു ഞെട്ടി എഴുന്നേറ്റു.... അപകടത്തിൽ ചോര ഒരുപാട് പോയ ആ അമ്മക്ക് അടിയന്തിരമായി രക്തം വേണമായിരുന്നു...അതും O നെഗറ്റീവ് ഗ്രൂപ്പ്...ഈ പറഞ്ഞ ബന്ധുക്കൾ അവിടേം ഇവിടേം വിളിച്ചു പറയുന്നതല്ലാതെ കാര്യമായി ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല... എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ചെക്കന്റെ അച്ഛന്റെ അവസ്ഥ കണ്ടപ്പോൾ കഷ്ടം തോന്നി....☹️☹️
പിന്നെ ഒന്നും ആലോചിച്ചില്ല...നേരേ ചെക്കന്റെ അച്ഛന്റെ അടുത്തേക്ക് പോയി...ഞങ്ങൾ രക്തം നൽകാം എന്ന് പറഞ്ഞു...ആ തിരക്കിനിടയിൽ ഞങ്ങൾ ആരാണെന്നോ എവ്ടെന്നാണെന്നോ അദ്ദേഹം ചോദിച്ചില്ല...നേരേ ഞങ്ങൾ ആശുപത്രിയിലേക്ക് പോയി....ഞങ്ങൾ രണ്ടു പേർ രക്തം നൽകി...അതും ആ അമ്മയുടെ അതെ ഗ്രൂപ്പ് O നെഗറ്റീവ്... ICU യിൽ ആയത് കൊണ്ട് അമ്മയെ കാണാൻ കഴിഞ്ഞില്ല.. എങ്കിലും അപകടനില തരണം ചെയ്തിരുന്നു... ആശ്വാസം...☺️☺️
കണ്ണു നിറഞ്ഞു കൊണ്ട് ചെക്കന്റെ അച്ഛൻ ഞങ്ങളോട് നന്ദി പറഞ്ഞു...എന്നിട്ടു ചോദിച്ചു "നിങ്ങൾ പെൺവീട്ടുകാരുടെ ബന്ധുക്കൾ ആണല്ലേ...". ആ സമയത്ത് കള്ളം പറയാൻ തോന്നിയില്ല.... "അങ്കിളേ...ഞങ്ങൾ കോളേജിൽ പഠിക്കുന്നവരാണ്.... ഇടക്കൊക്കെ ക്ഷണിക്കാത്ത വിവാഹങ്ങളിൽ പോയി ആഹാരം കഴിക്കും...പക്ഷേ ഇത്തവണ വന്നത് ഒരു നിമിത്തമാണ്...." എന്തു പറയണമെന്നറിയാതെ തൊഴുകൈകളോടെ അദ്ദേഹം ഞങ്ങളുടെ മുൻപിൽ നിന്നു കരഞ്ഞു...നിങ്ങൾ ഒന്നും കഴിച്ചില്ലല്ലോ എന്ന് പറഞ്ഞ് 1500രൂപ എന്റെ കയ്യിൽ വച്ചു തന്നു..."സദ്യ അല്ലാ നിങ്ങൾ ഇന്ന് മട്ടൺ ബിരിയാണി കഴിക്കണം" എന്നദ്ദേഹം കണ്ണു നിറഞ്ഞു കൊണ്ട് പറഞ്ഞു ...തിരിച്ചു കൊടുത്തെങ്കിലും അദ്ദേഹം വീണ്ടും അത് പോക്കറ്റിൽ വച്ചു തന്നു...അത് ഞങ്ങൾ അത് പോലെ വീണ്ടും തിരിച്ചു കൊടുത്തു...🙂🙂
ഞങ്ങൾക്ക് വേണമെങ്കിൽ അടുത്ത മണ്ഡപത്തിൽ കയറാമായിരുന്നു...ദൈവം എന്നൊരു സംഗതി മുകളിൽ നിന്നു എല്ലാം കാണുന്നുണ്ടെന്ന് അന്ന് തിരിച്ചറിഞ്ഞു.... അങ്ങനെ സദ്യ കഴിക്കാൻ പോയ ഞങ്ങൾ രക്തം നൽകി ഒരു ജീവൻ രക്ഷിച്ച അഭിമാനത്തിൽ കൈയിൽ ഉണ്ടായിരുന്ന തുച്ഛമായ കാശ് പങ്കിട്ടു തൊട്ടടുത്ത ഹോട്ടലിൽ കയറി ഊണും കഴിച്ചു വീട്ടിൽ പോയി...😇😇
നാല് വർഷങ്ങൾക്ക് ശേഷം ഞാൻ അദ്ദേഹത്തെ യാദൃച്ഛികമായി കണ്ടുമുട്ടി...ഞങ്ങൾ സംസാരിച്ചു...എന്നെ ചൂണ്ടികാണിച്ചു അദ്ദേഹം ഭാര്യയോട് പറഞ്ഞു.."അന്ന് രക്‌തം നൽകിയ പയ്യനാണ് ഇത്..".പെട്ടന്ന് അവരുടെ കണ്ണിലെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും... എന്നോടുള്ള നന്ദി സൂചകമായി ഞാൻ കണ്ടു...☺️☺️.
കുശലാന്വേഷണങ്ങൾക്കിടയിൽ ചിരിച്ചു കൊണ്ട് അദ്ദേഹം വീണ്ടും എന്നോട് ചോദിച്ചു "ഇപ്പോ കല്യാണങ്ങൾക്കൊക്കെ പോകാറുണ്ടോ...? " പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ മറുപടി പറഞ്ഞു...."ഇല്ല...പക്ഷേ രക്തദാനം ചെയ്യാറുണ്ട്..."☺️☺️.
അവസാനമായി ഞാൻ രക്തദാനം ചെയ്തത് 2019 ഡിസംബറിൽ...നൽകിയത് AIIMS ഡൽഹി...അഭിമാനനിമിഷം...!!
സന്ദേശം:
1.ക്ഷണിക്കാത്ത വിവാഹങ്ങൾക്ക് പോയി അടി മേടിച്ചു പിടിക്കരുത്...പണ്ടത്തെ പോലെ അല്ലാ..😜😜
No comments:
Post a Comment